ആംആദ്മി അംഗം തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് കറന്‍സി നോട്ടുകള്‍ എറിഞ്ഞ്

single-img
13 January 2015

AAP-MEMBERഡല്‍ഹി കണ്‍റ്റോണ്‍മെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ആംആദ്മി അംഗം നന്ദ കിഷോര്‍ ബേനിവലാണ് വിജയാഘോഷത്തിനിടയില്‍ കറന്‍സി നോട്ടുകള്‍ ആകാശത്തേക്ക് എറിഞ്ഞ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. ഡല്‍ഹി കന്റോണ്‍മെന്റിന്റെ എട്ടംഗ ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദത്തിനിടെയായിരുന്നു ബേനിവാളിന്റെ നോട്ട് പ്രയോഗം.

കോണ്‍ഗ്രസ്, ബിജെപി എന്നീ പ്രമുഖ പാര്‍ട്ടികളോട് ഏറ്റുമുട്ടിയായിരുന്നു ബേനിവാളിന്റെ വിജയം. സംഭവം വിവാദമായതോടെ പ്രാദേശിക നേതാവിനെ വിമര്‍ശിച്ച് രംഗത്തെത്തി. ബേനിവാളിന്റെ നടപടിയെ അപലപിച്ച എഎപി നേതാവ് ആതിഷി മാര്‍ലേന ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.