കെജ്‌രിവാളിനെതിരെയുള്ള നരേന്ദ്രമോഡിയുടെ ആരോപണങ്ങള്‍ക്ക് ശേഷം ആംആദ്മി പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവന വര്‍ദ്ധിച്ചു

single-img
12 January 2015

kejriwal-webപ്രധാനമന്ത്രി നരേന്ദ്രമോദി ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവന വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കെജ്‌രിവാള്‍ തുടക്കം കുറിച്ച ‘ഐ ഫണ്ട് ഹോണസ്റ്റ് പാര്‍ട്ടി’ എന്ന പരിപാടിയില്‍ പങ്കാളികളാകാന്‍ നിരവധി ആളുകളാണ് രാംലീല മൈതാനത്തിലെത്തിയത്.

കെജ്‌രിവാളിനെതിരെ പ്രധാനമന്ത്രിയുടെ ആരോപണത്തിന് ശേഷം ഒറ്റ ദിവസം കൊണ്ട് 300 ദാതാക്കളാണ് ഐ ഫണ്ട് ഹോണസ്റ്റ് പാര്‍ട്ടി’ചലഞ്ച് ഏറ്റെടുത്തതെന്ന് ഗുപ്ത പറഞ്ഞു. പണം നല്‍കിയതിനു ശേഷം മറ്റു പത്തു പേരെ പണം നല്‍കാന്‍ നിര്‍ദേശിക്കുന്ന രീതിയാണ് ഐ ഫണ്ട് ഹോണസ്റ്റ് പാര്‍ട്ടി എന്ന പദ്ധതി. പദ്ധതിക്ക് മികച്ച ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് പാര്‍ട്ടി നാണല്‍ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞു.

ജനുവരി 2 മുതല്‍ 10 വരെ ഏകദേശം 4500 ദാതാക്കളാണ് ഐ ഫണ്ട് ഹോണസ്റ്റ് പാര്‍ട്ടി’ ഫണ്ടിലേക്ക് പണം നിക്ഷേപിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 30 കോടിരൂപ കണ്ടെത്താനാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്.