13 വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒന്നിക്കുന്നു; ചരിത്രം ആവര്‍ത്തിക്കാന്‍
ടി.പി. ബാലഗോപാലന് എം.എയില്‍ തുടങ്ങി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വരെ എത്തി നില്ക്കുന്ന സത്യന് അന്തിക്കാട്- ശ്രീനിവാസന് ചിത്രങ്ങള്‍ക്ക് മലയാളികളെ തിയേറ്ററില്‍ പിടിച്ചിരുത്തിയ ഒരു ചരിത്രം പറയാന്‍ കാണും. ആ ഒരു ചരിത്രം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് 13 വര്‍ഷങ്ങള്‍ക്കു ശേഷം ഈ കൂട്ട്കെട്ട് വീണ്ടും. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഒരു ചിത്രം കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് എത്തുകയാണ്.
പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള അതേക്കുറിച്ചുള്ള ആലോചനയിലാണ് ഞങ്ങളെന്ന് ശ്രീനിവാസന് പറയുന്നു. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കുമോ നായകന് എന്ന കാര്യം ശ്രീനിവാസന് വ്യക്തമാക്കിയിട്ടില്ല. യോജിച്ച കഥ ആലോചിക്കുകയാണെന്നും ഉടന്‍തന്നെ ചിത്രം ഉണ്ടാകുമെന്നും ശ്രീനിവാസന് പറയുന്നു.
നാടോടിക്കാറ്റിലൂടെ കേരളത്തെ ചിരിപ്പിച്ച ദാസനും വിജയനും കഥാപാത്രങ്ങളെ വച്ച് ഇനിയൊരു സിനിമ ആലോചിക്കില്ലെന്നും നാടോടിക്കാറ്റ് പോലൊരു ചിത്രം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ആ സിനിമ തന്നെ പോയി കാണേണ്ടിവരുമെന്നാണ് ശ്രീനിവാസന് പറയുന്നത്.