കാശ്മീരിലെ വിഘടനവാദികളുമായി 60 വര്‍ഷമായി പാകിസ്ഥാന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്; അതിന്റെ പേരില്‍ വിദേശകാര്യ സെക്രട്ടറിമാരുടെ യോഗം ഇന്ത്യ റദ്ദ് ചെയ്തത് തെറ്റെന്ന് നവാസ് ഷെരീഫ്

single-img
9 January 2015

navasപാകിസ്ഥാന്‍ ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ശ്രമിക്കുന്നതെങ്കിലും പുതിയ ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളുടെ ശ്രമവുമായി സഹകരിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.

കശ്മീരിലെ വിഘടനവാദികളുമായി പാക്കിസ്ഥാന്‍ ഹൈകമ്മീഷണര്‍ കൂടിക്കാഴ്ച നടത്തിയതില്‍ പ്രതിഷേധിച്ച് വിദേശകാര്യ സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞ വര്‍ഷം ഇന്ത്യ റദ്ദ് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ 60 വര്‍ഷമായി തുടര്‍ന്നുവരുന്ന ഒരു കാര്യമാണിതെന്നും പാക്കിസ്ഥാന് അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ് വേണ്ടതെന്നും നവാസ് ശഷരീഫ് സൂചിപ്പിച്ചു. പാകിസ്ഥാന്‍ അതിനായി ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ ഇന്ത്യന്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഷെരീഫ് പറഞ്ഞു.

രണ്ടു ദിവസത്തെ ഔദ്യോഗിസ സന്ദര്‍ശനത്തിനായി ബഹ്‌റിനില്‍ എത്തിയ ഷെരീഫ് മനാമയിലെ പാക്കിസ്ഥാനികളെ അഭിസംബോധന ചെയ്യുകയായിരുന്നു. പാക്കിസ്ഥാനിലെ ഭീകരരെ പൂര്‍ണമായും തുടച്ചു നീക്കുമെന്നും അതിനായുള്ള നടപടി ആരംഭിച്ചുവെന്നും ഷെരീഫ് വ്യക്തമാക്കി.