ബൈക്കിന്റെ പിന്നിലിരിക്കുന്നവരും ഇനി ഹെല്‍മറ്റ് ധരിക്കണമെന്ന് ചന്ദ്രശേഖരദാസ് കമ്മീഷന്
9 January 2015
ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമെന്ന് കേരളത്തിലെ വാഹനാപകടങ്ങളെക്കുറിച്ച് അന്വേഷിച്ച് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി ഏര്‍പ്പെടുത്തിയ ജസ്റ്റീസ് ചന്ദ്രശേഖരദാസ് കമ്മീഷന്. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനാപകടങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ കൂടുതലായി മരണപ്പെടുന്ന സാഹചര്യത്തിലാണു നിര്‍ദേശം നല്‍കുന്നത്. റോഡരികില്‍ യാത്രക്കാര്‍ക്കു ശല്യമുണ്ടാക്കുന്ന വിധത്തില്‍ സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചി, കൊടിമരം, പരസ്യബോര്‍ഡ്, ആര്‍ച്ചുകള്‍ എന്നിവയും നീക്കം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.