6.48 കോടി പുതിയ അംഗങ്ങളെന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോകറിക്കോര്‍ഡ് ഈ മാര്‍ച്ചോടെ 10 കോടി അംഗങ്ങളെ ചേര്‍ത്ത് ബി.ജെ.പി തിരുത്തും

single-img
9 January 2015

BJPബി.ജെ.പി അംഗത്വ വിതരണത്തില്‍ ലോകറെക്കോഡ് സ്വന്തമാക്കാനൊരുങ്ങുന്നു. ചൈനാ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരിലുള്ള 6.48 കോടി പുതിയ അംഗങ്ങളെന്ന റെക്കോഡ് തകര്‍ത്ത് ഈ മാര്‍ച്ചിനുള്ളില്‍ 10 കോടി പുതിയ അംഗങ്ങളെ പുതുതായി ചേര്‍ക്കാനാണ് ബി.ജെ.പി പാര്‍ട്ടിനേതൃത്വം തയ്യാറെടുക്കുന്നത്.

കഴിഞ്ഞ നവംബര്‍ മുതല്‍ മാര്‍ച്ച് 31 വരെയുള്ള സമയത്തിനുള്ളില്‍ ഇത്രയും അംഗങ്ങളെ ചേര്‍ത്ത് റിക്കോഡ് കൈവരിക്കാനാണ് ശ്രമമെന്ന് പാര്‍ട്ടി ഉപാധ്യക്ഷനും അംഗത്വവിതരണത്തിന്റെ ദേശീയകണ്‍വീനറുമായ ദിനേശ് ശര്‍മ പറഞ്ഞു. നവംബറില്‍ അംഗത്വവിതരണം ആരംഭിച്ചശേഷം 2.3 കോടി പുതിയ അംഗങ്ങളെ ചേര്‍ത്തതായും ശര്‍മ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍മാത്രം രണ്ടുമാസത്തിനുള്ളില്‍ 77 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നും കശ്മീരില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇതുവരെ 53,201 പേര്‍ അംഗത്വമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.