ശുഭയാത്ര-2015 പദ്ധതിക്ക് നടന്‍ മോഹന്‍ലാല്‍ ഗുഡ്വില്‍ അംബാസഡറാകും

single-img
7 January 2015

moahnറോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആവിഷ്‌കരിച്ച ശുഭയാത്ര-2015 പദ്ധതിക്ക് നടന്‍ മോഹന്‍ലാല്‍ ഗുഡ്വില്‍ അംബാസഡറാകും.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കും.

 

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനാകും. പദ്ധതിയുടെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ട്രാഫിക് പോലീസിനായുള്ള വാട്ട്‌സ്ആപ്പ് നമ്പര്‍ മന്ത്രി വി.എസ്. ശിവകുമാര്‍ പുറത്തിറക്കും. ഗതാഗത സുരക്ഷാ ലഘുലേഖയും ട്രാഫിക് ബോധവത്കരണ ചിത്രവും കെ. മുരളീധരന്‍ പുറത്തിറക്കും. മേയര്‍ കെ. ചന്ദ്രിക മുഖ്യാതിഥിയാകും.

 

പ്രതിവര്‍ഷം 4000 പേര്‍ വാഹനാപകടങ്ങളില്‍ സംസ്ഥാനത്ത് മരിക്കുകയും 35,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള പദ്ധതി ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള പോലീസ് ആരംഭിച്ചത്.