15 വര്‍ഷം മുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍ പാത്രം കഴുകിയുള്ള ഒരാളാണ് ഞാന്‍; തുറന്നുപറഞ്ഞ് സ്മൃതി ഇറാനി

single-img
7 January 2015

smrithiപ്‌ളംബറോ ഇലക്ട്രിഷ്യനോ മെക്കാനിക്കോ ആയെന്നത് അഭിമാനക്കുറവായി കരുതി നാണിക്കേണ്ട കാര്യവുമില്ലെന്നും കുലീന വിദ്യാഭ്യാസമെന്ന് കരുതുന്ന കോളേജ് വിദ്യാഭ്യാസത്തേക്കാളും ഒട്ടും മതിപ്പു കുറച്ച് കാണേണ്ടതല്ല തൊഴില്‍ വിദ്യാഭ്യാസമെന്നും മാനവവിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പതിനഞ്ച് വര്‍ഷം മുമ്പ് മുംബയിലെ ഒരു ഹോട്ടലിലെ പാത്രം കഴുകിയുള്ള അനുഭവപരിചയവും തനിക്കുണ്ട്. അക്കാര്യത്തില്‍ താന്‍ അഭിമാനം കൊള്ളുകയാണെന്നും സ്മൃതി പറഞ്ഞു.

ചോയിസ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റത്തിലൂടെ (സി.ബി.സി.എസ്) തൊഴില്‍വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ച് സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്മൃതി. കുലീനവിദ്യാഭ്യാസമെന്ന പൊങ്ങച്ചത്തില്‍ നിന്ന് സ്വയം അകലുകവേണമെന്നും സമൃതി സൂചിപ്പിച്ചു. ലോകത്ത് തൊഴില്‍ അറിയുന്നവരുടെ എണ്ണം കുറഞ്ഞു വരുമ്പോള്‍ വൈദഗ്ദ്ധ്യമുള്ളവരെ തേടുന്ന കണ്ണുകള്‍ ഇന്ത്യയിലെത്തുമെന്നും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നാം തയ്യാറാവുകയെന്നതാണ് പ്രശ്‌നത്തിന് പരിഹാരമെന്നും യോഗത്തില്‍ പങ്കെടുത്ത ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സത്യനാരായണ മൊഹന്തി പറഞ്ഞു.