ആറുമാസം നീണ്ട പ്രശ്‌നങ്ങള്‍ക്ക് ആറുമണിക്കൂര്‍ കൊണ്ട് പരിഹാരമുണ്ടാക്കി കെ.പി.സി.സി യോഗം മദ്യപ്രശ്‌നം ഒത്തുതീര്‍ത്തു

single-img
7 January 2015

23TVPAGE4KPCC_1858354fആറമുമാസം നീണ്ട മദ്യനയത്തിന്റെ കാര്യത്തില്‍ വെറും ആറു മണിക്കൂര്‍ ചര്‍ച്ചകൊണ്ടുള്ള ഒത്തുതീര്‍പ്പോടെ സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി യോഗം അവസാനിച്ചു. നയത്തില്‍ പ്രായോഗിക മാറ്റങ്ങളുമായി മുഖ്യമന്ത്രിക്ക് മുന്നോട്ട് പോകാമെന്നും മദ്യനിരോധനം ആവശ്യപ്പെടുന്നതിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് വി. എം. സുധീരനെ ആരും ഒറ്റപ്പെടുത്തരുതെന്നും യോഗത്തില്‍ തീരുമാനമായി.

ഇനി മദ്യനയത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തില്ല. ഇതുമായി ബന്ധപ്പെട്ടു പരസ്യ പ്രതികരണങ്ങളും വിലക്കി. മുഖ്യമന്ത്രിയും സുധീരനും രണ്ടു വഴിക്കാണ് പോകുന്നതെന്ന തോന്നല്‍ ഉണ്ടാകരുതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മദ്യനയത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ചതിച്ചുവെന്ന് സുധീരന്‍ യോഗത്തില്‍ തുറന്നടിച്ചു. ജനപക്ഷയാത്ര തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും നയം മാറ്റിയെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. വി. എം. സുധീരനെ വിമര്‍ശിച്ച് വി. ഡി. സതീശനും മുരളീധരനും ഹസനും രംഗത്ത് എത്തി. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് ഇല്ലാതെയാകുമെന്നും മുരളിധരന്‍ യോഗത്തില്‍ പറഞ്ഞു.