ഉത്തരേന്ത്യയിൽ കനത്ത മൂടല്‍മഞ്ഞ് വ്യോമ-റെയില്‍ ഗതാഗതം തടസപ്പെട്ടു

single-img
7 January 2015

snowന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വ്യോമ-റെയില്‍ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള ഒമ്പത് സര്‍വീസുകള്‍ റദ്ദാക്കിയതായും 19 സര്‍വീസുകള്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു. ഉച്ചയോടെ സര്‍വീസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍  കരുതുന്നത്.

രാവിലെ പാലം, ദ്വാരക, ഫരീദാബാദ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. ഏഴ് ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ബുധനാഴ്ചത്തെ താപനില. കനത്ത മഞ്ഞിനെ തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വര്‍, ഭോപ്പാല്‍, ഹൗറ, ജയ്പുര്‍, ജമ്മു, ലക്നൗ, പട്ന എന്നീ റൂട്ടുകളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു.