ഗാന്ധി വധത്തിന് പിന്നിലെ ഗോഡ്സെയുടെ ഉദ്ദേശശുദ്ധി ജനങ്ങൾ മനസിലാക്കുന്നതിന് ബൈക്ക് റാലി നടത്തുമെന്ന് ഹിന്ദു മഹാസഭ

single-img
7 January 2015

godseലക്നൗ: ഗോഡ്സയ്ക്ക് വേണ്ടി ബൈക്ക് റാലി നടത്താൻ ഒരുങ്ങി ഹിന്ദു മഹാസഭ. ഗോഡ്സെയ്ക്കായി പണിയാൻ ഉദ്ദേശിക്കുന്ന ക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് പിന്നാലെയാണ് ഹിന്ദു മഹാസഭ ബൈക്ക് റാലി നടത്തുന്നത്. ഗോഡ്സെ എന്തിനാണ് മാഹത്മാ ഗാന്ധിയെ വധിച്ചതെന്ന് ജനങ്ങൾക്ക് മനസിലാക്കി നൽകുന്നതിനാണ് റാലി സംഘടിപ്പിക്കുന്നതെന്ന് സഭയുടെ പ്രസിഡന്റ് അറിയിച്ചു. ജൻ ജാഗരൺ ബൈക്ക് റാലി നത്തുന്നതിൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും. ഗാന്ധി വധത്തിന് പിന്നിലെ ഗോഡ്സെയുടെ ഉദ്ദേശശുദ്ധി ജനങ്ങൾ മനസിലാക്കുന്നതിന് വേണ്ടിയാണ് റാലി നടത്തുന്നതെന്നും ഹിന്ദു മഹാസഭ പ്രസിഡന്റെ അറിയിച്ചു.