ഹിന്ദു യുവതികൾ കുറഞ്ഞത് 4 കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്ന് സാക്ഷി മഹാരാജ്

single-img
7 January 2015

sakshi-maharajമീററ്റ്: ഗോഡ്സയെ മഹത്വ വത്കരിച്ചതിന് പാർലമെന്റിൽ മാപ്പു പറഞ്ഞ എംപി സാക്ഷി മഹാരാജ് വീണ്ടും വിവാദത്തിൽ. ഹിന്ദു യുവതികൾ കുറഞ്ഞത് 4 കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്നാണ് സാക്ഷി മഹാരജിന്റെ പുതിയ അഭിപ്രായം. ഹൈന്ദവർക്ക് 4 ഭാര്യമാരും 40 കുട്ടികളുമെന്ന ആശയം ഒരിക്കലും നടക്കുന്നതല്ലെന്നും. അതിനാൽ ഇന്ത്യയിലെ ഹൈന്ദവ ജനസംഖ്യ നിലനിർത്തുന്നതിനായി ഹിന്ദു യുവതികൾ കുറഞ്ഞത് 4 മക്കൾക്കെങ്കിലും ജന്മം നൽകണമെന്നും അദ്ദേഹം പറഞ്ഞു. മീററ്റിൽ നടന്ന ശാന്ത് സമാഗം പരിപാടിയെ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാക്ഷി മഹാരാജ്. കൂടാതെ മതപരിവർത്തനം നടത്തുന്നവർക്ക് വധശിക്ഷ നൽകണമെന്നും.

എന്നാൽ ഘർവാപ്പസി കുറ്റകരമല്ല കാരണം അതു മതപരിവർത്തനമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലത്തിനകം ഗോവധവും മതപരിവർത്തനവും ഇന്ത്യയിൽ വധശിക്ഷ നൽകുന്ന തെറ്റായി പാർലമെന്റ് നിയമം പാസാക്കുമെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേർത്തു.