ആന്ധ്രാപ്രദേശിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നാല് വിദ്യാ‌ർത്ഥികളുൾപ്പടെ പത്ത് പേർ മരിച്ചു

single-img
7 January 2015

andra-bus-accidentപെനുകോണ്ട: ആന്ധ്രാപ്രദേശിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നാല് വിദ്യാ‌ർത്ഥികളുൾപ്പടെ പത്ത് പേർ മരിച്ചു. 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ അനന്തപുര്‍ ജില്ലയിലെ പെനുകോണ്ടയിലാണ് അപകടമുണ്ടായത്.

അമരപുരത്തിനും ആനന്ദ്പൂരിനും ഇടയിൽ സർവീസ് നടത്തുന്ന ആന്ധ്രാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണം. ബസിലുണ്ടായിരുന്ന അറുപതോളം വരുന്ന യാത്രക്കാരിൽ ഏറെയും വിദ്യാർത്ഥികളായിരുന്നു.

പൊലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി ബസിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റവരെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  കൊക്കയിലേക്ക് പതിക്കുന്നതിനിടെ ബസ് പല തവണ മറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

പരിക്കേറ്റ് ആശുപത്രിയിലായവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആനന്ദ്പൂ‌ർ ജില്ലാ അധികൃതരോട് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.