400 ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് 100 പാലം കമീഷന്‍ ചെയ്യുമെന്ന് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്

single-img
6 January 2015

i400 ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് 100 പാലം കമീഷന്‍ ചെയ്യുമെന്ന് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്. ഇവയുടെ നിര്‍മാണപ്രവൃത്തി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ വകുപ്പ് സെക്രട്ടറിതലത്തില്‍ അവലോകന സംവിധാനം ഏര്‍പ്പെടുത്തും.

 
സംസ്ഥാനത്ത് 186 പാലങ്ങളുടെ നിര്‍മാണപ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ അടിയന്തരപ്രാധാന്യമുള്ള 100 പാലങ്ങളാണ് ആദ്യഘട്ടത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്‍െറ കീഴിലെ വിവിധ ഏജന്‍സികള്‍ക്കാണ് നിര്‍മാണച്ചുമതല.
പൊതുമരാമത്ത് വകുപ്പിന്‍െറ വിവിധ പദ്ധതികള്‍ക്ക് 1441 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തുല്യപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്‍െറ അനുമതി ലഭിച്ചിട്ടുണ്ട്.

 

 

എറണാകുളത്ത് പൊതുമരാമത്ത് വകുപ്പ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം നഗര മോഡല്‍ റോഡ് വികസനപദ്ധതി കോഴിക്കോട്ട് ഉടന്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.