സംസാരശേഷിയില്ലാത്ത അര്‍ച്ചനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ ഇഷ്ടനടനായ വിജയെ കാണുക എന്നുള്ളത്; തന്റെ ആരാധികയുടെ ആഗ്രഹം കേട്ടറിഞ്ഞ വിജയ് പുതുവര്‍ഷപ്പുലരിയില്‍ ആരും ആവശ്യപ്പെടതെ തന്നെ ആരാധികയെ തേടിയെത്തി

single-img
6 January 2015

vihayajakalaസംസാരശേഷിയില്ലാത്ത അര്‍ച്ചനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ ഇഷ്ടനടനായ വിജയെ കാണുക എന്നുള്ളത്. ആ ആഗ്രഹം പുതുവര്‍ഷപ്പുലരിയില്‍ സാക്ഷാത്കാരിച്ച നിര്‍വൃതിയിലാണ് അര്‍ച്ചന. സംസാരശേഷിയില്‍ വന്ന പ്രശ്‌നം മൂലം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു കസേരയില്‍ ഒതുങ്ങിക്കൂടിയിരുന്ന അര്‍ച്ചനയെ തേടി സൂപ്പര്‍താരം വിജയ് എത്തി.

അര്‍ച്ചനയുടെ പിറന്നാള്‍ ദിവസം തന്നെ വീട്ടിലെത്തി ആരാധികയുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയായിരുന്നു.
തിരക്കിനിടയിലും അര്‍ച്ചനയ്‌ക്കൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ചശേഷമാണ് വിജയ് മടങ്ങിയത്.