പിണങ്ങിക്കഴിയുന്ന മാതാപിതാക്കളുമായി ഭര്‍ത്താവ്‌ സംസാരിച്ചതില്‍ പ്രതിഷേധിച്ച്‌ യുവതി ആത്മഹത്യ ചെയ്‌തു

single-img
6 January 2015

a-suicideപിണങ്ങിക്കഴിയുന്ന മാതാപിതാക്കളുമായി ഭര്‍ത്താവ്‌ സംസാരിച്ചതില്‍ പ്രതിഷേധിച്ച്‌ യുവതി ആത്മഹത്യ ചെയ്‌തു. മുംബൈ സ്വദേശിനി ഗീത സോണിയാണ്‌ ആത്മഹത്യ ചെയ്‌തത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷമായി ഇവർ മാതാപിതാക്കളുമായി അകന്നു കഴിയുകയാണ്‌. എന്നാല്‍ കഴിഞ്ഞ ദിവസം ഗീതയുടെ ഭര്‍ത്താവ്‌ അരവിന്ദ്‌ പിണങ്ങിക്കഴിയുന്ന മാതാപിതാക്കളുമായി സംസാരിച്ചു.

ഇതില്‍ പ്രതിഷേധിച്ചാണ്‌ ആത്മഹത്യ. ഗീത ജനുവരി നാലിന്‌ കിടപ്പു മുറിയില്‍ തൂങ്ങി മരിക്കുകയായായിരുന്നു.വീട്‌ വാങ്ങുന്നതിന്‌ സാമ്പത്തിക സഹായം നല്‍കാഞ്ഞതിനാലാണ്‌ ഗീത മാതാപിതാക്കളുമായി പിണങ്ങിയത്‌. ഗീത-അരവിന്ദ്‌ ദമ്പതികള്‍ക്ക്‌ ഒരു കുട്ടിയുണ്ട്‌.