സംസ്ഥാനത്തെ പൊതുവിപണിയിൽ അരി വില ഇടിഞ്ഞു

single-img
6 January 2015

rസംസ്ഥാനത്തെ പൊതുവിപണിയിൽ അരി വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചാക്കൊന്നിന് 400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്തില്‍ നിന്നും വരുന്ന കോല അരിക്ക് വില കുറഞ്ഞു .

 
വില ഏറ്റവും താഴേക്ക് പോയത് ബിരിയാണി വിപണിയിലെ നിറ സാന്നിദ്ധ്യമായ കൈമ അരിക്കാണ്. ക്വിന്റലിന് 7800 രൂപയുണ്ടായിരുന്ന കൈമക്ക് ഇപ്പോള് 7200 രൂപ മാത്രമേ ഉള്ളൂ. വിപണിയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ബംഗാളില്‍ നിന്നും കൂടുതലരി എത്തിതുടങ്ങിയതാണ് വില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

 

അതേസമയം വിപണിയില്‍ ആവശ്യക്കാരേറെയുള്ള കുറുവ അരിക്ക് നേരിയ വില വ്യത്യാസമേ വന്നിട്ടുള്ളൂ. ഇന്ധനവില കുറഞ്ഞതിനോടനുബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജില്‍ കുറവ് വന്നതും അരി വില കുറയാന് കാരണമായിട്ടുണ്ട്.