സി.പി.എം. നേതാവ് എം.എം മണിയുടെ പ്രസംഗത്തില്‍ തുടരന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

single-img
6 January 2015

mani mm 1സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. പ്രസംഗത്തില്‍ അന്വേഷിക്കേണ്ടതായി ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടരന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധി ശരിവച്ച സുപ്രീംകോടതി, സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും ചെയ്തു.