റെയില്‍വേ പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

single-img
6 January 2015

rilകോഴിക്കോട് കുണ്ടായിത്തോടിനടത്തു റെയില്‍വേ പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. കുണ്ടായിത്തോട്‌ സ്വദേശി ഹുസൈനാണ്‌ പിടിയിലായത്‌.സംഭവത്തില്‍ അട്ടിമറിയില്ലെന്നും പോലീസ് വ്യക്തമാക്കി. പാളത്തില്‍ ഇരുമ്പ്‌ പൈപ്പ്‌ ഇട്ടത്‌ ഹുസൈനാണെന്ന്‌ പോലീസ്‌ പറഞ്ഞു.

 

ഇയാള്‍ എവിടെനിന്നോ പൈപ്പ്‌ മോഷ്‌ടിച്ച ശേഷം പല കഷണങ്ങളായി മുറിയ്‌ക്കാനാണ്‌ പാളത്തില്‍ വെച്ചത്‌. ഞായറാഴ്‌ച ലൈറ്റ്‌ എഞ്ചിന്‍ ട്രാക്കിലൂടെ കടന്നുപോകവെയാണ്‌ ഇരുമ്പ്‌ പൈപ്പ്‌ പാളത്തില്‍ കുറുകേയിട്ട നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ലോക്കോപൈലറ്റ്‌ പൈപ്പ്‌ എടുത്തുമാറ്റുകയും സംഭവം റെയില്‍വേ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്‌തു. വന്‍ ദുരന്തമാണ്‌ ഇതിലൂടെ ഒഴിവായത്‌.