സ്പാനിഷ് നാടോടി നർത്തകിയുടെ വേഷത്തിൽ ഭാവന എത്തുന്നു

single-img
6 January 2015

bhസ്പാനിഷ് നാടോടി നർത്തകിയുടെ വേഷത്തിൽ ഭാവന എത്തുന്നു . രോഹിത് സംവിധാനം ചെയ്യുന്ന ഓമനക്കുട്ടന്റെ സാഹസങ്ങൾ എന്ന ചിത്രത്തിന് വേണ്ടിയാകും ഭാവന ചുവടു വയ്ക്കുക.

 

ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ ആയി എത്തുന്നത് . പല്ലവി എന്ന കഥാപാത്രയാണ് ഭാവന അഭിനയിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. സ്പാനിഷ് നാടോടി നൃത്ത വിദഗ്ദ്ധയായാണ് പല്ലവി. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രത്യേകതകളുള്ള വളരെ ബോൾഡായ കഥാപാത്രമാണ് ഇത്.

 

ഇതൊരു കോമഡി എന്റ‌ർടെയ്നറായിരിക്കും എന്നും രോഹിത് വ്യക്തമാക്കി.ഭാവനയെ സ്പാനിഷ് നർത്തകിയാക്കാനായി ഒരു അധ്യാപകനെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മൈസൂരിലായിരിക്കും ചിത്രീകരണം നടക്കുക.