മമ്മൂക്കയുടെ മൈ ട്രീ ചാലഞ്ച് ഏറ്റെടുക്കാന്‍ മന്ത്രി പി.കെ ജയലക്ഷ്മിയും തയ്യാര്‍

single-img
6 January 2015

pk-jayalakshmi1നടന്‍ മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ച് ഏറ്റെടുക്കാന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയും. സ്വന്തം മണ്ഡലമായ മാനന്തവാടിയില്‍ 10 മുതല്‍ 17 വരെ നടക്കുന്ന നാഷനല്‍ അഗ്രിഫെസ്റ്റിനോടനുബന്ധിച്ചാണു മന്ത്രി മൈ ട്രീ ചാലഞ്ച് ഏറ്റെടുക്കുക.

ജൈവ കൃഷിയിലൂടെ എന്ന സന്ദേശമുയര്‍ത്തി സംഘടിപ്പിക്കുന്ന അഗ്രിഫെസ്റ്റില്‍ അഞ്ചു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. അഗ്രിഫെസ്റ്റിന്റെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി എറണാകുളം അയ്യപ്പന്‍കാവ് ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ മമ്മൂട്ടിയോടൊപ്പം മന്ത്രി ജയലക്ഷ്മി വൃക്ഷത്തൈ നട്ടു.

കൃഷി വകുപ്പ്, നാഷനല്‍ സര്‍വീസ് സ്‌കീം, വിവിധ യുവജന സംഘടനകള്‍, കര്‍ഷക സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ വൃക്ഷത്തൈ വിതരണം ചെയ്യും. മൈ ട്രീ ചാലഞ്ച് ഏറ്റെടുക്കാന്‍ ജയലക്ഷിക്ക് മുമ്പേ നിരവധി പേര്‍ മുമ്പോട്ട് വന്നിരുന്നു.