സുനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ശശി തരൂർ

single-img
6 January 2015

shashi-tharoorതിരുവനന്തപുരം: തന്റെ ഭാര്യ സുനന്ദയുടെ മരണം കൊലപാതകമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് എംപി ശശി തരൂര്‍.  സമഗ്ര അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരണമെന്നും കേസ് അന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കുമെന്നും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ സുനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും ശശി തരൂർ ഫേസ്ബുക്കിലൂടെ അറിയിച്ചു.