ശശിതരൂരിനെ കസ്റ്റഡിയില്‍ എടുക്കണം; സുനന്ദയെ കൊലപ്പെടുത്തിയത് റഷ്യൻ വിഷം പൊളോണിയം ഉപയോഗിച്ചെന്നും സുബ്രഹ്മണ്യം സ്വാമി

single-img
6 January 2015

swamyന്യൂഡല്‍ഹി: സുനന്ദപുഷ്‌കറിന്റെ കൊലപാതക കേസിൽ ശശിതരൂരിനെ കസ്റ്റഡിയില്‍ എടുക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. കേസിനു വേണ്ടി നല്ല രീതിയിൽ പരിശ്രമിച്ച ഡൽഹി പോലീസിനെ അദ്ദേഹം അഭിനന്ദിച്ചു. ശശി തരൂരിനെ ചോദ്യം ചെയ്യുന്നതോടെ നിരവധി നേതാക്കളുടെ പേരുകൂടി പുറത്തുവരുമെന്നും വിദേശ മാഫിയ ഗുണ്ടകളും കണക്കില്ലാത്ത പണവും ഉള്‍പ്പെട്ട കേസാണിതെന്നും സുബ്രഹ്മണ്യംസ്വാമി പറഞ്ഞു. അതി സമര്‍ത്ഥമായാണ് സുനന്ദയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നും. സുനന്ദയെ കൊലപ്പെടുത്താൻ കുപ്രസിദ്ധ  റഷ്യൻ വിഷം പൊളോണിയം ഉപയോഗിച്ചതിനുള്ള  തെളിവുണ്ടെന്നും സ്വാമി പറഞ്ഞു. സുനന്ദയെ കൊലപ്പെടുത്തിയവരെ തരൂരിന് അറിയാമെന്ന് നേരത്തെ തന്നെ സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നു.