ഘര്‍വാപസിയില്‍ വെളളാപ്പള്ളി പറയുന്നത് വിവരക്കേടാണെന്ന് പിണറായി വിജയന്‍

single-img
6 January 2015

pinarayiപത്തനംതിട്ട: ഘര്‍വാപസിയില്‍ വെളളാപ്പള്ളി പറയുന്നത് വിവരക്കേടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ശ്രീനാരായണഗുരുവിന്റെ പേരിന് കളങ്കം വരുത്തുന്ന രീതിയിലാണ് വെളളാപ്പള്ളിയുടെ ആരോപണങ്ങളെന്നും. എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് വെള്ളാപ്പള്ളി എടുത്തിരിക്കുകയാണോ? എന്നും അദ്ദേഹം ചോദിച്ചു.

ഹിന്ദുക്കളെ ന്യൂനപക്ഷ മതങ്ങളില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് ചാരസംഘടനകളില്‍ നിന്നും സിപിഎം പണം വാങ്ങിയിട്ടുണ്ടോയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ ചോദിച്ചിരുന്നു.  പുനര്‍ മതപരിവര്‍ത്തനം ഏതു ഹിന്ദു വിഭാഗത്തിലേക്കാണെന്ന് ആര്‍എസ്എസ് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. താഴെത്തട്ടിലുള്ള ജനങ്ങളെ മനുഷ്യരായിപോലും ആര്‍.എസ്.എസ് കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേസമയം, സംഘടനയുടെ അടിത്തറ വിപുലപ്പെട്ടിട്ടില്ലെന്ന് പിണറായി സ്വയം വിമര്‍ശം നടത്തുകയും ചെയ്തു. ബാര്‍ വിഷയത്തില്‍ എക്സൈസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പങ്ക് കൂടി അന്വേഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.