മമതാ ബാനർജിയുടെ അനന്തരവനെ മർദ്ദിച്ച ആർ.എസ്.എസ് പ്രവർത്തകനെതിരെ വധശ്രമത്തിന് കേസ് എടുത്തു

single-img
6 January 2015

slapകൊൽകത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനെ തല്ലിയ ആൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ത്രീണമൂൽ എം.പിയായ അഭിഷേക് ബാനർജിയെ തല്ലിയ ആർ.എസ്.എസ് പ്രവർത്തകൻ ദബാഷിഷ് ആചാര്യക്കെതിരായാണ് കേസ്. മിഡ്നാപൂരിൽ നടന്ന ത്രീണമൂൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്ന അഭിഷേകിന്റെ കരണത്ത് അടിക്കുകയായിരുന്നു പ്രതിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ത്രീണമൂൽ പാർട്ടി അംഗങ്ങൾ സംസ്ഥാനത്ത് പ്രകടനം നടത്തി. സംഭവത്തിലെ പ്രതിയായ ദബാഷിഷിന് താൻ മാപ്പു നൽകുന്നതായി അഭിഷേക് ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ തന്റെ പ്രവർത്തകരോട് പ്രകോപനപരമായി പെരുമാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.