ജര്‍മ്മനിയില്‍ ഇസ്ലാം വിരുദ്ധ പ്രതിഷേധം ശക്തം

single-img
6 January 2015

potest-against-islam-germanyബര്‍ലിന്‍: ജര്‍മ്മനിയില്‍ മുസ്ലിം കുടിയേറ്റത്തിനെതിരെ പ്രതിഷേധം ശക്തം. അഭയാര്‍ത്ഥികളായി എത്തിയവര്‍ രാജ്യത്ത് ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുകയാണെന്ന് ആരോപിച്ച് പതിനായിരത്തോളംപേര്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. ബെര്‍ലിന്‍, സ്റ്റുഡ് ഗര്‍ട്ട്, ഉള്‍പ്പെടയുള്ള നഗരങ്ങളിലാണ് ജര്‍മ്മനിയിലെ മുസ്ലിം കുടിയേറ്റത്തിനെതിരെ പ്രതിഷേധപ്രകടനം നടന്നത്. മുസ്ലിം അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്നവരും റാലിയുമായി രംഗത്തെത്തിയതോടെ സാഹചര്യം വഷളായി.

അസ്വസ്ഥത പുകഞ്ഞുകൊണ്ടിരിക്കുന്ന മുസ്ലിം രാജ്യങ്ങളില്‍ നിന്ന് ജര്‍മ്മനിയിലെത്തുന്ന ഇസ്ലാംമത വിശ്വാസികള്‍  രാജ്യത്തെ ഇസ്ലാം വത്കരിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തങ്ങള്‍ക്ക് ഇവിടെ സ്വസ്ഥതയോടെ ജീവിക്കണമെന്നും രാജ്യത്ത് ശരീഅത്ത് നിയമം അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും. മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക്കെതിരെ രാജ്യത്ത് ആക്രമണം  വർദ്ധിച്ചുവരുകയാണെന്നും. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കുടിയേറ്റക്കാരായ മുസ്ലിങ്ങളെ പിന്തുണയ്ക്കുന്ന സംഘടന കൂടി പ്രതിഷേധ പ്രകടനവുമായി എത്തിയതോടെ ജര്‍മ്മനിയില്‍ സമാധാനാന്തരീക്ഷം താറുമാറായി. അരലക്ഷത്തിലധികം ഇസ്ലാം മതവിശ്വാസികൾ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നായി ജര്‍മ്മനിയില്‍ അഭയം തേടിയെത്തിയതായാണ് റിപ്പോര്‍ട്ട്.