ന്യുസിലന്‍ഡില്‍ വീണ്ടും ശക്തമായ ഭൂചലനം

single-img
6 January 2015

quake-newzക്രൈസ്റ്റ്ചര്‍ച്ച്: ന്യുസിലന്‍ഡില്‍ വീണ്ടും ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രദേശിക സമയം ഏഴു മണിക്ക് ക്രൈസ്റ്റ് ചര്‍ച്ചിനു 100 കിലോമീറ്റര്‍ പടിഞ്ഞാറ് ആര്‍തര്‍ പാസിലും സമീപപ്രദേശങ്ങളിലുമാണ്  ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6 പോയിന്റ് തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഭൂചലനം. തുടര്‍ന്നുള്ള നാലു മണിക്കൂറിനുള്ളില്‍ 30 ഓളം തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.