ഈജിപ്ഷ്യൻ രാജ്ഞിയുടെ 4,500 വര്‍ഷം പഴക്കമുള്ള ശവകൂടീരം പുരാവസ്തു ഗവേഷകര്‍ കണ്ടത്തി

single-img
6 January 2015

egyptകൈറോ: ഈജിപ്ഷ്യൻ രാജ്ഞിയുടെ 4,500 വര്‍ഷം പഴക്കമുള്ള ശവകൂടീരം പുരാവസ്തു ഗവേഷകര്‍ കണ്ടത്തി. തെക്കുപടിഞ്ഞാറൻ കെയ്‌റോയിലെ അബുസർ പ്രദേശത്ത് നിന്നാണ് ശവകുടീരം കണ്ടെത്തിയത്. ഫറോവ നെഫ്രഫ്രെയുടെ മാതാവിന്‍േറതോ ഭാര്യയുടേതോ ആയിരിക്കാം ഈ ശവകുടീരമെന്ന് പറയപ്പെടുന്നു.  ശവകുടീരത്തിനുള്ളിലെ ഗുഹാഭിത്തിയില്‍ രേഖപ്പെടുത്തിയിരുന്ന  പേര് ഖെന്‍റാകവീസ് എന്നായിരിന്നെന്നും. ഖെന്‍റാകവീസ് എന്ന പേരില്‍ നിരവധി രാജ്ഞിമാരുണ്ടെന്നും ഇതില്‍ ഖെന്‍റാകവീസ്-3 ന്‍െറ മൃതദേഹമായിരിക്കാം ഇവിടെയുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫറോവ നെഫ്രഫ്രെയുടെ ശവസംസ്കാര സമുച്ചയത്തിനകത്താണ് ശവകുടീരം.

ചുണ്ണാമ്പുകല്ലിലും ചെമ്പിലും നിർമ്മിച്ച മുപ്പതോളം പാത്രങ്ങളും അവിടെ കണ്ടെത്തി. കല്ലറയുടെ സ്ഥാനം കണക്കിലെടുക്കുമ്പോൾ ഫറവോയുടെ ഭാര്യയായിരിക്കാനാണ് സാദ്ധ്യതയെന്ന് പുരാതന ഈജിപ്ഷ്യൻ ചരിത്രദൗത്യം നടത്തുന്ന ചെക്കോസ്ളോവാക്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി മിറോസ്ളാവ് ബാർത്ത അഭിപ്രായപ്പെട്ടു. നാലാം തലമുറ മുതലാണ് പിരമിഡുകൾ നിർമ്മിച്ചു തുടങ്ങിയത്. പുരാതന ഈജിപ്ഷ്യൻ തലസ്ഥാനമായിരുന്ന മെംഫിസിന്റെ ശ്മശാനമായാണ് അബുസർ മേഖല ഉപയോഗിച്ചിരുന്നത്.