പാക്ക് ആക്രമണം;അതിർത്തി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനശ്ചിത കാലത്തേക്ക് അടച്ചു

single-img
6 January 2015

Pakistan_Border_1212219cജമ്മു : അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കത്വ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനശ്ചിത കാലത്തേക്ക് അടച്ചു. കൂടാതെ ഇന്ത്യാ അതിര്‍ത്തിമേഖലയിലെ നാലായിരത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.  ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
കത്വ, സാംബ സെക്ടറുകളില്‍ ഇന്ത്യാ സൈനിക പോസ്റ്റുകള്‍ക്കു നേരെ തിങ്കളാഴ്ച പാകിസ്ഥാന്‍ ശക്തമായ ആക്രമണമാണ് നടത്തിയത്. പീരങ്കികളും യന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ജനവാസകേന്ദ്രങ്ങള്‍ക്കു നേരേയും ഷെല്ലാക്രമണമുണ്ടായി. ഇന്ത്യാ സൈനികരും ശക്തമായി തിരിച്ചടിച്ചു.