ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ആനുപാതികമായ ഇന്ധനവില നടപ്പാക്കാക്കാതെ മോദി സർക്കാർ;സോഷ്യൽനെറ്റ്‌വർക്കിൽ ബ്ലാക്ക് ഡേ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവർത്തകർ

single-img
6 January 2015

10386814_839779692730621_4213785475260925817_nകൊച്ചി:അന്താരാഷ്‌ട്ര വിലയിൽ ക്രൂഡ് ഓയിലിന് ഉണ്ടായ കുറവിന് ആനുപാതികമായി ഇന്ത്യയിൽ ഇന്ധനവില കുറക്കാതത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്ത്. ക്രൂഡ് ഓയിലിന്‍െറ ഏറ്റവും പുതിയ വില ബാരലിന് 49 ഡോളറാണ്. കഴിഞ്ഞ ദിവസം ആറ് ശതമാനമാണ് യു.എസ് ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവുണ്ടായത്. 2009 ഏപ്രിലിനു ശേഷം ആദ്യമായാണ് എണ്ണവില ഇത്രയും താഴുന്നത്. ക്രൂഡ് ഓയില് വിലയിടിവിനു  ആനുപാതികമായി ഇന്ത്യയിൽ ഇന്ധനവില കുറക്കാതത്തിൽ പ്രതിഷേധിച്ച് ജനുവരി പത്താം തീയതി സോഷ്യൽ നെറ്റ്‌വർക്കിൽ “ബ്ലാക്ക്‌ ഡേ” ആചരിക്കുവാൻ ആണ് പ്രവർത്തകർ ആഹ്വാനം ചെയ്തിരിക്കുന്നത്.ഇതിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്ററുകൾക്ക് നല്ല സ്വീകാര്യത ആണ് ലഭിക്കുന്നത്. #StandAgainstModi ഹാഷ് ടാഗ് ഒപ്പം തന്നെ എല്ലാവരും ഉപയോഗിക്കുന്നു.

 

പ്രതിപക്ഷത്ത് ഇരുന്നപ്പോൾ നിലവിൽ ഉള്ള ഇന്ധന നികുതി തന്നെ കൂടുതൽ ആണെന്ന് പറഞ്ഞവർ തന്നെ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് വില കുറഞ്ഞപ്പോൾ ജനങ്ങൾക്ക്‌ ലഭിക്കേണ്ട ഇളവ് നികുതി വർദ്ധിപ്പിച്ചു ജനങ്ങളെ പറ്റിക്കുന്ന രീതി അവലംബിക്കുന്നത്.ഇതിനെതിരെ ആണ് സമരാഹ്വാഹം.2010 ലെ കൂട വിലയും ഡീസൽ വിലയും ഇപ്പോൾ ഉള്ള ക്രൂഡ് വിലയും ഡീസൽ വിലയും താരതമ്യം ചെയ്യുന്ന പോസ്റ്ററുകൾ ധാരാളമായി പ്രചരിക്കുന്നു.

 

പ്രവർത്തകരുടെ സോഷ്യൽ മീഡിയയിലെ ഈ സമരത്തിന്‌ പല നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.എൻ എസ് യു പ്രസിഡന്റ് റോജി ജോണ്‍ സംഘടനയുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ശ്രീ ബെന്നി ബഹനാൻ , ശ്രീ ടി സിദ്ധിക്ക്, കെ സി വേണുഗോപാൽ , ലതിക സുഭാഷ്‌ ,സജീവ്‌ ജൊസഫ് , സി ആർ മഹേഷ്‌ , ഷറഫുന്നിസ കാരോളി തുടങ്ങിയ കോണ്‍ ഗ്രസ് നേതാക്കൾ തങ്ങളുടെ പിന്തുണ സോഷ്യൽ മീഡിയ വഴി അറിയിച്ചു കഴിഞ്ഞു.

 

കേന്ദ്ര സർക്കാരിന്റെ ഈ ജനവഞ്ചനക്കെതിരെ സോഷ്യൽ മീഡിയയിൽ എല്ലാ വിഭാഗക്കാരെയും ഈ ഒരു പ്രധിഷേധത്തിൽ ഒന്നിച്ച് അണിനിരത്തുന്നതിനായി ഒരു പ്രത്യേകം ഒരു ലേബൽ ഇല്ലാതെ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത് എന്ന് സോഷ്യൽ മീഡിയയിൽ ആക്റ്റിവ് ആയ കോണ്‍ഗ്രസ് പ്രവർത്തകർ ,അനന്ദു സുരേഷ് ,അബ്ദുൽ വഹാബ്,ഷാജൻ ചെങ്ങന്നൂർ,സാബു കെ പൗലോസ്‌ എന്നിവർ പറഞ്ഞു

 

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നതിന്‍െറ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കാത്തതിനെതിരെ കഴിഞ്ഞദിവസം കോണ്‍ഗ്രസ് ദേശിയ നേതൃത്വം രംഗത്തെത്തിയിരുന്നു. വിമാന ഇന്ധനത്തിനേക്കാള്‍ കൂടുതല്‍ പെട്രോളിന് വിലയുള്ള കാലമാണ് മോദി ഭരണത്തിന്‍െറതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വിലക്കുറവിന്‍െറ നേട്ടം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പകരം തീരുവ മൂന്നു തവണ കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.