ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എക്‌സൈസ് മന്ത്രി കെ. ബാബുവും ബാര്‍ ഉടമസ്ഥരില്‍ നിന്നും കോഴവാങ്ങിയെന്ന് വി.എസ്

single-img
5 January 2015

vsപ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് കൂടുതല്‍ മന്ത്രമാര്‍ക്കെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തി. ബാര്‍ കോഴക്കേസില്‍ എല്‍ ഡി എഫ് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനുമെതിരെ വി.എസ് അഴിമതി ആരോപണം ഉന്നയിച്ചത്.

കോഴ കേസില്‍ കയ്യോടെ പിടിക്കപ്പെട്ടയാളാണ് മാണി. മാണിയെ കൂടാതെ ആഭ്യന്തരമന്ത്രിയും എക്‌സൈസ് മന്ത്രിയും ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ധനകാര്യ മന്ത്രിയും എക്‌സൈസ് മന്ത്രിയും ആഭ്യന്തരമന്ത്രിയും വിചാരണ ചെയ്യപ്പെടണം. ഇതിനായുള്ള എല്‍ഡിഎഫ് സമരം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കണമെന്നും വിഎസ് പറഞ്ഞു.

പണം വാങ്ങിയവര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നും ഇവരെ വിചാരണ ചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടു. . അതേസമയം വി എസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.