പികെ റിലീസ് ചെയ്തത് പാകിസ്ഥാനിലായിരുന്നെങ്കില്‍ അമീര്‍ഖാന്‍ കൊല്ലപ്പെട്ടേനെയെന്ന് തസ്ലീമ

single-img
5 January 2015

Taslima Nasrin - Copyപാകിസ്താനിലായിരുന്നു വിവാദ ചിത്രം പികെ റിലീസ് ചെയ്തിരുന്നതെങ്കില്‍ നായകന്‍ ആമിര്‍ഖാനും നിര്‍മാതാവും സംവിധായകനും കൊല്ലപ്പെട്ടേനെ എന്ന് തസ്ലീമ നസ്‌റീന്‍. കൊല്ലപ്പെട്ടില്ലെങ്കില്‍ ഇവര്‍ ജയിലിലാകുമായിരുന്നു. അറുപതുവര്‍ഷത്തെ മതേതര പാരമ്പര്യമുള്ള ഇന്ത്യയില്‍ മാത്രമേ പികെ പോലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുള്ളു എന്നും തസ്ലിമ പറഞ്ഞു.

അക്ഷര ജ്ഞാനമില്ലാത്താത്ത മുല്ലമാരും സംസ്‌കാര രഹിതരായ ബാബമാരും സിനിമയെ വിലക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു. മതേതരത്വത്തിന് കോട്ടം തട്ടുന്ന ഖര്‍വാപ്പസി പോലുള്ള പരിപാടികളും ഇന്ത്യയിലുണ്ടായി എന്നവര്‍ ട്വിറ്ററില്‍ കുറിച്ചു.
പികെ ഒരു ഹിന്ദു വിരുദ്ധ ചിത്രമല്ല. യുക്തിസഹമായി ചിന്തിക്കുന്ന സിനിമയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.