ദേശീയ ഗെയിംസ്:നീന്തൽകുളം നിർമ്മിക്കുന്നതിൽ വൻ ക്രമക്കേടുണ്ടെന്ന് പാലോട് രവി എം. എൽ. എ

single-img
5 January 2015

palodദേശീയ ഗെയിംസിനായി പിരപ്പൻകോട്ട് പതിനാല് കോടി ചെലവിട്ട് നീന്തൽകുളം നിർമ്മിക്കുന്നതിൽ വൻ ക്രമക്കേടുണ്ടെന്ന് സംഘാടക സമിതി വിട്ട പാലോട് രവി എം. എൽ. എയുടെ ആരോപണം .
എഴുന്നൂറോളം കായിക താരങ്ങൾ മത്സരങ്ങൾക്കിറങ്ങേണ്ട നീന്തൽകുളത്തിലെ ജലം ശുദ്ധീകരിക്കുനന സംവിധാനം പ്രവർത്തിക്കുന്നില്ല, പുറത്തേക്കുളള പൈപ്പ് ചോർച്ചയോടെ നാശമായി. ഡൈവിംഗ്പൂളിലും കേടുപാടുകളുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

 
നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് കളക്ടറോടും ഗെയിംസ് സംഘാടക സമിതിയിലും പലകുറി പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലഎന്നും അദ്ദേഹം പറഞ്ഞു.