ദേശീയ ഗെയിംസ് ക്രമക്കെട് :ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് പിണറായി വിജയന്‍

single-img
5 January 2015

piദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കായികമേളയുടെ മുന്നൊരുക്കത്തിനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആക്ഷേപങ്ങള്‍ ഗൗരവമുള്ളതാണെന്നും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെ കടത്തിവെട്ടും വിധം ഇവിടുത്തെ കായിക മാമാങ്കം മാറുമെന്ന ആശങ്ക മുന്‍ കായിക മന്ത്രി പ്രകടിപ്പിട്ടുണ്ടെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

27 വര്‍ഷത്തിനുശേഷം കേരളം ആതിഥ്യമേകുന്ന ദേശീയ ഗെയിംസ് ഇന്ത്യക്കാകെ മാതൃകയും അഭിമാനവും ആകേണ്ടതായിരുന്നു. എന്നാല്‍, അതിനുള്ള അവസരവും ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാര്‍ കളഞ്ഞുകുളിച്ചിരിക്കുകയാണ് എന്നും പിണറായി ആരോപിച്ചു.