ഇന്റര്‍നെറ്റ് അടിസ്ഥാന ആവശ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
5 January 2015

modimadശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റം പാവപ്പെട്ടവര്‍ക്ക് പോലും പ്രാപ്യമാവണമെന്നും ഇന്റര്‍നെറ്റ് കണ്ക്ടീവിറ്റി അടിസ്ഥാന അവകാശമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ സര്‍വ്വകലാശാലയില്‍ 102ാം സയന്‍സ് കോണ്‍ഗ്രസ് മോഡി ഉദ്ഘാടനം ചെയ്തു.

അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗത്തിന് സുപ്രധാന മുന്‍ഗണന നല്‍കണമെന്നും വികസനത്തിലും ഭരണത്തിലും ശാസ്ത്രവും സാങ്കേതികവിദ്യയും അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം കുറയ്ക്കാനും സാമ്പത്തിക ഭദ്രത കൊണ്ടുവരാനും ഇവയ്ക്കായിട്ടുണ്ട്. മാനവ വികസനവും ശാസ്ത്രവും പരസ്പര ബന്ധിതമാണ്. രാജ്യങ്ങള്‍ക്കതീതമായി ലോകത്തെ ഒരുമിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ശാസ്ത്ര സാങ്കേതിക രംഗത്തിനാവുമെന്നും മോഡി പറഞ്ഞു.

രാജ്യത്ത് ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാക്കാന്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗുള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് രംഗത്തെ മറ്റു പ്രമുഖരുമായും മോഡി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.