ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചീനിക്ക് നേരെ ചെരുപ്പേറ്

single-img
5 January 2015

jithinപാറ്റ്ന:  ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചീനിക്ക് നേരെ യുവാവിന്റെ ചെരുപ്പേറ്. ജനതാ ദര്‍ബാറില്‍ പങ്കെടുക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ വെച്ചായിരുന്നു സംഭവം നടന്നത്. മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചീനി ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചാണ് ഛപ്ര സ്വദേശി അമിതേഷ് ഷൂസെറിഞ്ഞത്.

മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ് നടത്തിയ ആളെ പൊലീസ് പിടികൂടി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ബിഹാര്‍ പൊലീസ് അറിയിച്ചു. ജനങ്ങളുടെ പരാതികള്‍ നേരിട്ടു കേള്‍ക്കാനായി മുൻ മുഖ്യൻ നിതീഷ് കുമാര്‍ തുടങ്ങിയ പരിപാടിയാണ് ജനതാ ദര്‍ബാര്‍.