ലോകത്ത് എല്ലാവരും ഹിന്ദുക്കളായാണ് ജനിക്കുന്നത്; ലോകം അവര്‍ക്ക് മതം കല്‍പ്പിച്ചുകൊടുക്കുകയാണെന്ന് സ്വാമി സദാനന്ദ് സരസ്വതി

single-img
5 January 2015

swamisadanandഅഹമ്മദാബാദ്: ലോകത്ത് എല്ലാവരും ജനിക്കുന്നത് ഹിന്ദുക്കളായാണെന്ന് സ്വാമി സദാനന്ദ് സരസ്വതി. ഇന്ത്യയിലെ ഹിന്ദുക്കളാണ് ബഹുഭൂരിപക്ഷവും മതം മാറ്റത്തിന്റെ ഇരകളായതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എല്ലാ കുട്ടികളും പിറക്കുന്നത് ഹിന്ദുക്കളായാണെന്നും ലോകം അവര്‍ക്ക് മതം കല്‍പ്പിച്ചുകൊടുക്കുകയാണെന്നും വേദങ്ങളില്‍ അതിന് തെളിവുണ്ടെന്നും. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സദാനന്ദ് സരസ്വതി.

എല്ലാ മനുഷ്യരും ഹിന്ദുക്കളായിരുന്നു. അതിനാല്‍ ഹിന്ദുക്കള്‍ തന്നെയാണ് മതംമാറ്റത്തിന്റെ ഏറ്റവും വലിയ ഇരകളെന്നും മറ്റുള്ളവര്‍ക്കാണ് അതുകൊണ്ട് നേട്ടമാണുണ്ടായതെന്നും ഇന്ത്യയില്‍ ഹിന്ദുക്കളില്ലായിരുന്നെങ്കില്‍ രാജ്യത്തിന്റെ സമത്വവും ഐക്യവും സംരക്ഷിക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഗുജറാത്ത് മന്ത്രിമാർക്കൊപ്പം 15,425 ആര്‍.എസ്.എസ് പ്രചാരകരും പങ്കെടുത്ത പരിപാടിയിലായിരുന്നു സ്വാമിയുടെ പ്രസംഗം.