‘വോക്ക് വിത്ത് എ സിവിൽസർവന്റ്’ പദ്ധതി കണ്ണൂരിലും

single-img
5 January 2015

civilകണ്ണൂർ: സിവിൽ സർവീസ് പരീക്ഷയിൽ കൂടുതൽ മലയാളികളെ പ്രാപ്തരാക്കുന്നതിനായി തുടങ്ങിയ പദ്ധതി ‘വോക്ക് വിത്ത് എ സിവിൽസർവന്റ്’ കണ്ണൂരിലും എത്തുന്നു. സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിടുന്ന പരിപാടിയിൽ 2012ൽ നടന്ന സിവിൽ സർവീസ് പരീക്ഷയിലെ റാങ്കു ജേതാവായ എം.പി ലിപിൻ രാജ് നേതൃത്വം നൽകുന്നു.  മാതൃക പരീക്ഷയിലൂടെ ജില്ലയിലെ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് പൂർണ്ണമായും സൗജന്യമായിട്ടായിരിക്കും പരിശിലനം നൽകുക. വൈഎംസിഎ കണ്ണൂർ റിജനും നവഭാരത് എജ്യൂക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്നാണ് വോക്ക് വിത്ത് എ സിവിൽസർവന്റ് നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഇൻഫോപാർക്കിലെ കനേഡിയൻ കമ്പനിയായ ത്രീ ക്യൂമെന്റേഴ്സ് സൗജന്യ പരിശീലന സൗകര്യം ഒരുക്കും. വെർച്വൽ ക്ലാസ് റൂമുകൾ, മോക്ക് ഇന്റെർവ്യൂ, എന്നിവയും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 9895067660 എന്ന നമ്പരിൽ ബന്ധപ്പെടുക.