ഗ്രഹങ്ങളിൽ നിന്നും ഗ്രഹങ്ങളിലേക്കും ഭാരതീയർ വിമാനയാത്ര ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ സയൻസ് കോൺഗ്രസ്

single-img
5 January 2015

indian-scinceമുംബൈ: റൈറ്റ് സഹോരങ്ങരന്മാർക്കും ആയിരം വർഷങ്ങൾക്ക് മുൻപ് ഭാരതിയർ വിമാനയത്ര ചെയ്തിരുന്നതായി ഇന്ത്യൻ സയൻസ് കോൺഗ്രസിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ അവകാശപ്പെടുന്നു. മഹർഷി ഭരദ്വാജിന്റെ പൗരാണിക വ്യോമയാനവൈജ്ഞാനം ആധുനിക സാങ്കേതിക വിദ്യയെക്കാൾ മുമ്പിലായിരുന്നെന്ന് പ്രബന്ധം അവതരിപ്പിച്ച ആനന്ദ് ബോദാസും അമേയ ജാദവും പ്രസ്താവിച്ചു. വൈമാനിക ശാസ്ത്രത്തെ പറ്റി സംസ്കൃതത്തിൽ 100 ഭാഗങ്ങളിൽ വിവരിച്ചിട്ടുണ്ട്. കൂടാതെ 8 അധ്യായങ്ങളിലായി 500ഓളം തത്ത്വങ്ങളും 3,000 കാവ്യങ്ങളിലും വര്‍ണ്ണിക്കുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന് ഇതുവരയായി 100 തത്ത്വങ്ങൾ മാത്രമാണ് വൈമാനിക ലോകത്തിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്.

മഹർഷി ഭരദ്വാജ് പറയുന്നത് പ്രകാരം 7,000 വർഷങ്ങൾക്ക് മുമ്പ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലേക്കും ഗ്രഹങ്ങളിൽ നിന്നും ഗ്രഹങ്ങളിലേക്കും ഭാരതീയർ വിമാനയാത്ര ചെയ്തിട്ടുണ്ടെന്നും പ്രബന്ധത്തിൽ പറയുന്നു.