തീവ്രവാദി ആക്രമണം; പോര്‍ബന്തര്‍ തീരത്ത് സുരക്ഷ ശക്തമാക്കി

single-img
5 January 2015

paki-boatഗാന്ധിനഗര്‍: പോര്‍ബന്തര്‍ തീരത്ത് സംരക്ഷണസേന പിന്തുടര്‍ന്ന് ബോട്ട് പൊട്ടിത്തെറിക്കുകയും മറ്റൊരു ബോട്ട് കണ്ടത്തെുകയും ചെയ്ത സംഭവത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി. കറാച്ചിക്ക് സമീപത്തുനിന്ന് രണ്ട് ബോട്ടുകൾ പാകിസ്ഥാനില്‍ നിന്നും ഇന്ത്യൻ തീരത്ത് എത്തിയതാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.  20 തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 173 കമാന്‍ഡോകളെയാണ് നിയോഗിച്ചിട്ടുള്ളത്.

തീരത്തേക്കുവരുന്ന ഓരോ ബോട്ടും നിരീക്ഷണ വിധേയമാക്കാനാണ് കമാന്‍ഡോകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.  സംശയാസ്പദമായി കാണുന്ന ബോട്ടുകളെ പിന്തുടരാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്തരം ബോട്ടുകളെ തീരത്ത് കാണുകയാണെങ്കില്‍ തീരസംരക്ഷണ സേനയെയും പൊലീസിനെയും വിവരമറിയിക്കും.

ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി യാത്രതിരിച്ച രണ്ടാമത്തെ ബോട്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗുജറാത്ത് തീരത്തെ സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.