കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്റെ പൈതഗോറസ്‌ സിദ്ധാന്തത്തിന് ശശി തരൂരിന്റെ പിന്തുണ

single-img
5 January 2015

sasiമുംബൈ: കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്റെ നിലപാടിനെ പിന്തുണച്ച് ശശി തരൂര്‍ എം.പിയുടെ ട്വീറ്റ്.  ഗണിതശാസ്‌ത്ര കണ്ടെത്തലുകള്‍ ഇന്ത്യയിലാണ് രൂപമെടുത്തതെന്നും പിന്നീട്‌ ഗ്രീക്കുകാരുടെ നേട്ടങ്ങളുടെ പട്ടികയില്‍ അവ ചേര്‍ക്കപ്പെടുകയായിരുന്നെന്നും ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസില്‍ കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധൻ പറഞ്ഞിരുന്നു. ഇതിനെയാണ് തരൂർ പിന്തുണച്ചത്. പൈതഗോറസ്‌ സിദ്ധാന്തത്തിന്റെയും ഉറവിടം ഇന്ത്യയാണെന്നും എന്നാല്‍ ഇത്തരം യാഥാര്‍ഥ്യങ്ങളെ അതിശയോക്‌തി കലര്‍ത്തിയാണു ഹിന്ദുത്വ ബ്രിഗേഡ്‌ അവതരിപ്പിക്കുന്നതെന്നും. ആദ്യമായി പ്ലാസ്‌റ്റിക്‌ സര്‍ജറിക്കു വിധേയനായ വ്യക്‌തി ഗണപതിയാണെന്നു വാദിക്കുന്നത്‌ അടിസ്‌ഥാന രഹിതമാണ്‌. എന്നാല്‍ ആദ്യമായി ശസ്‌ത്രക്രിയ നടത്തിയത്‌ സുശ്രുതനാണെന്നും തരൂര്‍ ട്വിറ്ററിൽ കുറിച്ചു.