ബോളിവുഡ് താരം സല്‍മാൻ ഖാന്‍െറ വസതിക്കു മുമ്പിൽ തമിഴ് സംഘടനകളുടെ പ്രതിഷേധം

single-img
5 January 2015

salman-protestമുംബൈ: ബോളിവുഡ് താരം സല്‍മാൻ ഖന്‍െറ മുംബൈയിലെ വസതിക്കു മുമ്പിൽ തമിഴ് സംഘടനകളുടെ പ്രതിഷേധം. ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ്ര രാജപക്സയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിനാണ് സല്‍മാനെതിരെ പ്രതിഷേധം നടത്തിയത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇരുപതോളം പേര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. സല്‍മാനെതിരെ പ്രതിഷേധവുമായി പ്രമുഖ തമിഴ് പാര്‍ട്ടി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശ്രീലങ്കന്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപ്പമാണ് സല്‍മാന്‍ രാജപക്സക്കുവേണ്ടി വോട്ട് തേടിയത്. മൈത്രിപാല സിരിസേനയാണ് പ്രധാന എതിരാളി.