ടൈംസ് ഓഫ് ഇന്ത്യക്കെതിരെ ദിലീപ് 50 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചു

single-img
5 January 2015

dileepതനിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ ദിലീപ് വക്കീല്‍ നോട്ടീസയച്ചു. ദിലീപ് 50 കോടി നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടിസ് കൈപ്പറ്റി 10 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് തനിക്കെതിരെ വാര്‍ത്ത നല്‍കിയതെന്നും അത് വരുത്തിയ മാനഹാനി ചെറുതല്ലന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നു.

ചാലക്കുടിയില്‍ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണ് പണിതിരിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്.