മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ ഗണേഷ്‌കുമാര്‍ തിങ്കളാഴിച്ച ലോകായുക്‌ത മുമ്പാകെ തെളിവുനല്‍കും

single-img
5 January 2015

ganeshതിരുവനന്തപുരം: പൊതുമരാമത്ത്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ ഉന്നയിച്ച അഴിമതി ആരോപണത്തിനു തെളിവുനല്‍കാന്‍ ഗണേഷ്‌കുമാര്‍ തിങ്കളാഴിച്ച ലോകായുക്‌ത മുമ്പാകെ ഹാജരാകും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഗണേഷ് നേരിട്ട് എത്തുന്നത്. പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ്‌ വട്ടക്കുളം നല്‍കിയ പരാതിയിലാണു ഹാജരാവാന്‍ ഗണേഷിനു നോട്ടീസ്‌ ലഭിച്ചത്‌. ലോകായുക്‌തയ്‌ക്കു മുന്നില്‍ ഗണേഷ്‌കുമാര്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിനു നിര്‍ണായകമാകും.

മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ്‌ കേന്ദ്രീകരിച്ചു വന്‍ അഴിമതി നടക്കുന്നുണ്ടെന്നും മന്ത്രി യുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എം അബ്ദുള്‍ റാഫി ,അസി.പ്രൈവറ്റ് സെക്രട്ടറി എ നസിമുദ്ദീന്‍ , അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഐ എം അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരായിരുന്നു ഗണേശ് നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതേകാര്യം പാലക്കാട്ടെ പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു.

മന്ത്രിയുടെ ഓഫീസില്‍ എം.എല്‍.എമാരുടെ ഫയലുകള്‍ പിടിച്ചുവയ്‌ക്കുകയാണ്‌. മന്ത്രിയുടെ മണ്ഡലത്തില്‍ വിവേചനപരമായി പണം അനുവദിക്കുന്നു. ഇക്കാര്യം സഭാസമിതി അന്വേഷിക്കണമെന്നും തെളിവുനല്‍കാന്‍ തയാറാണെന്നും ഗണേഷ്‌ സഭയില്‍ വ്യക്‌തമാക്കി.