ബി.ജെ.പി രാജ്യസഭാ സീറ്റ് നൽകിയാൽ വേണ്ടെന്ന് പറയില്ലെന്ന് നടൻ സുരേഷ് ഗോപി

single-img
4 January 2015

suബി.ജെ.പി രാജ്യസഭാ സീറ്റ് നൽകിയാൽ വേണ്ടെന്ന് പറയില്ലെന്ന് നടൻ സുരേഷ് ഗോപി . എന്നാൽ ആരും തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും അത് വെറും കേട്ടുകേഴ്‌വി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയ കാര്യവും സംസാരിച്ച കാര്യങ്ങളും ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത് മോദി തന്നെയാണ്. മറ്റുകാര്യങ്ങളും അദ്ദേഹംതന്നെ വെളിപ്പെടുത്തും. ഒരു പാർട്ടിയുമായും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നതല്ല എന്നും സുരേഷ് ഗോപി പറഞ്ഞു

 
കോൺഗ്രസാണ് തന്നെ പാർട്ടിയിലേക്ക് ആദ്യം ക്ഷണിച്ചത്. എന്നാൽ അവരുടെ അനുയായികൾ തന്നെ തന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അതിനാലാണ് ബി.ജെ.പിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.