കുണ്ടായിത്തോട് ട്രെയിൻ അട്ടിമറിക്കാൻ വീണ്ടും ശ്രമം

single-img
4 January 2015

rകല്ലായി-ഫറോക്ക് സ്റ്റേഷനുകൾക്കിടയിൽ കുണ്ടായിത്തോട് ഭാഗത്ത് ട്രെയിൻ അട്ടിമറിക്കാൻ വീണ്ടും ശ്രമം. ഇവിടെ റെയില്‍ പാളത്തില്‍ ആറടി നീളമുള്ള ഇരുമ്പ് പൈപ്പ് കണ്ടെത്തി.ഞായറാഴ്ച രാവിലെയാണ് പാളത്തില്‍ വച്ചിരിക്കുന്ന ഇരുമ്പ് പൈപ്പ് തൊട്ടടുത്ത പാളത്തിലൂടെപ്പോയ തീവണ്ടിയുടെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

 

ലോക്കോ പൈലറ്റ് വിവരം കല്ലായി റെയില്‍വെ സ്റ്റേഷനില്‍ അറിയിച്ചു. ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണൊ സംഭവത്തിന് പിന്നിലെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ആറു മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് പാളത്തിൽ 34 ചെറുദ്വാരങ്ങൾ കണ്ടെത്തിയിരുന്നു.