താനെയിൽ ട്രെയിനുകൾ തടസപ്പെട്ടതിനെ തുടർന്ന് അക്രമണം നടത്തിയ 22 പേരെ അറസ്റ്റ് ചെയ്തു

single-img
4 January 2015

rilതാനെയിൽ വെള്ളിയാഴ്ച ട്രെയിനുകൾ തടസപ്പെട്ടതിനെ തുടർന്ന് അക്രമണം നടത്തിയ 22 പേരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞവരെയാണ്  അറസ്റ്റ് ചെയ്തത്. ദിവ സ്റ്റേഷനിൽ പ്രകോപിത അക്രമികൾ റെയിൽവേ ഗേറ്റ് തകർക്കുകയും സ്റ്റേഷനു പുറത്ത് രണ്ട് സ്വകാര്യ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഡോംബിവില്ലി സ്റ്റേഷനിൽ ആറു ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ യാത്രക്കാർ അടിച്ചു തകർത്തു. അക്രമങ്ങൾക്കൊടുവിൽ വൈകിട്ടോടെ റെയിൽ ഗതാഗതം പുനസ്ഥാപിക്കുകയുണ്ടായി.