ദക്ഷിണേന്ത്യയെ ലക്ഷ്യം വെച്ച് പാക് ഭീകര സംഘടനകള്‍, കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് ലഭിച്ചത് നിര്‍ണ്ണായക വിവരങ്ങള്‍

single-img
4 January 2015

downloadമുംബൈ ഭീകരാക്രമണരീതിയില്‍ ദക്ഷിണേന്ത്യയിലും ആക്രമണം നടത്താന്‍ പാക് ഭീകര സംഘടനകള്‍ ലക്ഷ്യമിട്ടിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാക് ഭീകര സംഘടനകള്‍ നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് നിര്‍ണ്ണായക വിവരങ്ങളും ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളും തന്ത്രപ്രധാനമേഖലകളിലും സുരക്ഷ ശക്തമാക്കി

 

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ ദക്ഷിണേന്ത്യയില്‍ ആക്രമണം ആസൂത്രണം ചെയ്തതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.ദക്ഷിണേന്ത്യയിലെ വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ ,കര,വ്യോമ ,നാവിക സേന കേന്ദ്രങ്ങള്‍ ,തുറമുഖങ്ങള്‍ തുടങ്ങിയവയാണ് ഭീകരരുടെ ലക്ഷ്യങ്ങള്‍.

 

 

അറബിക്കടലില്‍ പാക് ബോട്ട് സ്‌ഫോടനത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഗുജറാത്തില്‍ അതിര്‍ത്തി രക്ഷാ സേനയും സംസ്ഥാന പോലീസും അതീവ സുരക്ഷാ ജാഗ്രതയില്‍ തുടരുകയാണ്.രാജ്യത്തെമ്പാടും തീരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.