ശബരിമലയിൽ ഉറങ്ങിക്കിടന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ രാത്രിയോടെ പടക്കം പൊട്ടിയത് പരിഭ്രാന്തി പരത്തി

single-img
4 January 2015

sശബരിമലയിൽ ഉറങ്ങിക്കിടന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ രാത്രിയോടെ പടക്കം പൊട്ടിയത് പരിഭ്രാന്തി പരത്തി.മാളികപ്പുറത്തേക്കുള്ള ഫ്‌ലൈഓവറിനു താഴെ മീഡിയാ സെന്ററിന് തൊട്ടുമുമ്പിലായിരുന്നു സംഭവം. ഇതേ തുടർന്ന് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് സ്ഥലം പരിശോധിച്ചു. പോലീസ് സ്ഥലത്തെത്തി ഏതാനും തീര്‍ത്ഥാടകരെ ചോദ്യം ചെയ്യുകയും ബാഗുകള്‍ പരിശോധിക്കുകയും ചെയ്തു. ആരെങ്കിലും പടക്കം പൊട്ടിച്ചതാകാം എന്നാണ് നിഗമനം. സ്‌ഫോടകവസ്തുക്കള്‍ക്ക് കടുത്ത നിയന്ത്രണമാണ് ശബരിമലയിലുള്ളത്.