പൊട്ടിതെറിച്ച ബോട്ടിലുണ്ടായിരുന്നവര്‍ പാക്കിസ്ഥാന്‍ സൈന്യവുമായി ബന്ധപ്പെട്ടു, പാക് ബോട്ട് എത്തിയത് ആക്രമണത്തിന് തന്നെ

single-img
4 January 2015

pഗുജറാത്ത് തീരത്തിനടുത്ത് പൊട്ടിതെറിച്ച ബോട്ടിലുണ്ടായിരുന്നവര്‍ ആക്രമണം നടത്താന്‍ തന്നെ എത്തിയതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാകിസ്താനില്‍നിന്ന് ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി നീങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളില്‍ ഉണ്ടായിരുന്നവര്‍ പാകിസ്താന്‍ സൈന്യവുമായി വയര്‍ലെസില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. തായ് ലന്‍ഡിലുള്ള ചിലരുമായും ബോട്ടിലുണ്ടായിരുന്നവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നും വിവരം ലഭിച്ചിട്ടുണ്ട്.

 

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിയ ബോട്ടുകളിലൊന്ന് കോസ്റ്റ് ഗാര്‍ഡ് പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ജനവരി ഒന്നിന് പുലര്‍ച്ചെ കത്തിയമര്‍ന്നിരുന്നു. രണ്ടാമത്തെ ബോട്ടിനുവേണ്ടിയുടെ തിരച്ചില്‍ തുടരുകയാണ്. രണ്ടാമത്തെ ബോട്ട് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രാ ഗുജറാത്ത് തീരങ്ങളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ഡിസംബര്‍ 31 രാവിലെ 8.30 നാണ് ബോട്ടില്‍നിന്നുള്ള ആദ്യ വയര്‍ലെസ് സന്ദേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. ഉച്ചയോടെ കോസ്റ്റ് ഗാര്‍ഡ് വിമാനങ്ങളും കപ്പലുകളും ചേര്‍ന്ന് ബോട്ടുകളില്‍ ഒന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു ബോട്ട് കത്തിയമര്‍ന്നത്. രണ്ടാമത്തെ ബോട്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രഹാസ്യാന്വേഷണ ഏജന്‍സികളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് ഈ ബോട്ടിനുവേണ്ടി തിരച്ചില്‍ നടത്തുന്നത്.